സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
പെരുമണ്ണ : അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.രാവിലെ 9 മണിക്ക് സ്കൂൾ പ്രധനാധ്യാപിക പതാക ഉയർത്തിയതോടെ ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ നിർവഹിച്ചു.പി.ടി.എ പ്രസിഡൻ്റ് ടി.ബിജീഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.കെ ഷമീർ മുഖ്യപ്രഭാഷണം നടത്തി.വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള ട്രോഫികൾ ചടങ്ങിൽ വിതരണം ചെയ്തു.പതാക നിർമാണം,ക്വിസ് മത്സരം,പോസ്റ്റർ നിർമാണം,ദൃശ്വാവിഷ്കാരം,ഫാൻസി ഡ്രസ്സ് തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.സ്കൂൾ എം.പി.ടി.എ പ്രസിഡൻ്റ് എ.ധന്യ,പി.ടി.എ വൈസ് പ്രസിഡൻ്റ് കെ.സിറാജുദ്ദീൻ,പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ എം.പി ബിജീഷ്,എം.വി.ജംഷീർ,കെ.ബിജീഷ്, എം.സക്കരിയ, എ.പി.അബ്ന,എം.ഷീന സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപിക പി.പി ഷിജ സ്വാഗതവും പി.ടി.എ ട്രഷറർ ഐ.സൽമാൻ നന്ദിയും പറഞ്ഞു.
Tags:
Perumanna News