അലിഫ് ടാലൻ്റ് ടെസ്റ്റ് സംഘടിപ്പിച്ചു.
പെരുമണ്ണ : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കോഴിക്കോട് റൂറൽ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റ് സംഘടിപ്പിച്ചു.അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ എൽ.പി, യു.പി,എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ നിർവഹിച്ചു.ഉപജില്ല പ്രസിഡൻ്റ് എം.മുഹമ്മദ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.കെ ഷമീർ മുഖ്യാതിഥിയായി പങ്കെടുത്തു.കോഴിക്കോട് റൂറൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.ടി കുഞ്ഞിമൊയ്തീൻകുട്ടി വിജയികൾക്കുള്ള ട്രോഫികളും സ്കൂൾ പ്രധാനാധ്യാപിക പി.പി ഷീജ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡൻ്റ് ടി. ബിജീഷ്,കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോക്ടർ മുനീർ ഹുദവി,കെ.എ.ടി.എഫ് കോഴിക്കോട് റവന്യു ജില്ല ട്രഷറർ ഐ.സൽമാൻ, വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡൻ്റ് കെ.വി, ഫിറോസ് ബാബു, ഉപജില്ല ട്രഷർ എം.മുഹമ്മദ് യാസീൻ സംസാരിച്ചു. അലിഫ് ഉപജില്ല കൺവീനർ പി.പി മുഹമ്മദ് നിയാസ് സ്വാഗതവും ഉപജില്ല ജനറൽ സെക്രട്ടറി പി. ശാഹിദുൽ ഹഖ് നന്ദിയും പറഞ്ഞു.
എൽ.പി വിഭാഗത്തിൽ പയ്യടിമേത്തൽ ജി.എൽ.പി സ്കൂളിലെ കെ.എം മുഹമ്മദ് റബീഹും ,യു.പി വിഭാഗത്തിൽ മെഡിക്കൽ കോളെജ് കാമ്പസ് ഹയർസെക്കൻ്ററി സ്കൂളിലെ കെ.എം മുഹമ്മദ് റിഫാഹും,ഹൈസ്കൂൾ വിഭാഗത്തിൽ പെരുമണ്ണ ഇ.എം.എസ് ഹയർ സെക്കൻഡറി സ്കൂളിലെ എം.ഫാത്തിമ ഫിദയും, ഹയർ സെക്കൻ്ററി വിഭാഗത്തിൽ മാവൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.പി മുഹമ്മദ് മിൻഹാജും ജില്ലാ തലത്തിലേക്ക് യോഗ്യത നേടി.
Tags:
Perumanna News

