ഒളവണ്ണയിൽ വിദ്യാർത്ഥികളെയും കായിക താരങ്ങളെയും ആദരിച്ചു
ഒളവണ്ണ: ചാത്തോത്തറ വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ കായിക ഇനങ്ങളിൽ ചാമ്പ്യൻഷിപ്പ് നേടിയ കായികതാരങ്ങളെയും ആദരിച്ചു.
കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ. ചോലയ്ക്കൽ രാജേന്ദ്രൻ ഉദ്ഘാടനവും ആദരിക്കൽ ചടങ്ങും നിർവഹിച്ചു.
ചാത്തോത്തറ വാർഡ് പ്രസിഡണ്ട് സജീവൻ ചെറയക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കർഷക കോൺഗ്രസ്സ് ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് നിഷാദ് മണങ്ങാട്ടും മഹിളാ കോൺഗ്രസ്സ് ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് പ്രസന്ന കെ.എമ്മും ആദരവ് ഏറ്റുവാങ്ങി.
ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി.പി ഹസ്സൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജിത്ത് കാഞ്ഞോളി, ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ റെനിൽ കുമാർ മണ്ണൊടി, രാഗേഷ് ഒളവണ്ണ, പ്രസാദ് ചെറയ്ക്കാട്ട്, യൂത്ത് കോൺഗ്രസ്സ് ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് റാഷിദ് ചേരിപ്പാടം, വാർഡ് സെക്രട്ടറി മൊടാങ്ങൽ അപ്പുണ്ണി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Tags:
Perumanna News