Trending

അംഗന്‍വാടിയും സാംസ്കാരിക നിലയവും നിര്‍മ്മിക്കാന്‍ സ്ഥലം വിട്ടുനല്‍കി പാറപ്പുറത്ത് കതീജ

അംഗന്‍വാടിയും സാംസ്കാരിക നിലയവും നിര്‍മ്മിക്കാന്‍
സ്ഥലം വിട്ടുനല്‍കി പാറപ്പുറത്ത് കതീജ



അംഗനവാടിയും സാംസ്കാരിക നിലയവും സ്ഥാപിക്കാന്‍ സ്ഥലം വിട്ടുനല്‍കിയ വനിത മാതൃകയായി. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വെളൂര്‍ വാര്‍ഡില്‍ താമസക്കാരിയായ പാറപ്പുറത്ത് കതീജയാണ് തനിക്ക് പാരമ്പര്യമായി ലഭിച്ച എട്ട് സെന്‍റ് ഭൂമിയില്‍ നിന്ന് മൂന്ന് സെന്‍റ് സ്ഥലം സൗജന്യമായി ഗ്രാമപഞ്ചായത്തിന് നല്‍കി ശ്രദ്ധേയയായത്. പിതാവായ കൂട്ടാക്കില്‍ ശ്രീധരന്‍ നായര്‍, മാതാവ് ചന്ദ്രമതി അമ്മ എന്നിവരുടെ സ്മരണക്കായി അംഗനവാടി കെട്ടിടം നിര്‍മ്മിക്കാനാണ് അവര്‍ സ്ഥലം വിട്ട് നല്‍കുന്നത്.



2012 ല്‍ നിര്‍മ്മിച്ച അംഗനവാടി കെട്ടിടത്തിന് മുകളിലാണ് ഇപ്പോള്‍ എം.എല്‍.എ ഫണ്ട് ഉപയോഗപ്പെടുത്തി സാംസ്കാരിക നിലയം നിര്‍മ്മിച്ചത്. സാംസ്കാരിക നിലയത്തിന്‍റെ ഉദ്ഘാടന വേളയില്‍ പി.ടി.എ റഹീം എം.എല്‍.എ മൊമെന്‍റോ നല്‍കി കതീജയെ ആദരിച്ചു.

Post a Comment

Previous Post Next Post