Trending

കോഴിക്കോട് കാറ്റും മഴയും; വിവിധ സ്ഥലങ്ങളിൽ മരം വീണ് നാശനഷ്ടം

കോഴിക്കോട് കാറ്റും മഴയും; വിവിധ സ്ഥലങ്ങളിൽ മരം വീണ് നാശനഷ്ടം


കോഴിക്കോട്: ഇന്ന് പുലർച്ചെ ഉണ്ടായ കാറ്റും മഴയും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. ചേളന്നൂരിലെ പാലത്ത് അടുവാറക്കൽ താഴത്ത് പുനത്തിൽ ഭാവന സലാമിൻ്റെ വീട്ടിന് മുകളിലേക്ക് മരം കടപുഴകി വീണ് നാശനഷ്ടമുണ്ടായി. ഭാഗ്യവശാൽ ആരും പരിക്കേറ്റിട്ടില്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്. നരിക്കുനി ചെമ്പക്കുന്നിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം മരം മാറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മരം മുറിക്കാരെ വിളിച്ച് മരം മുറിച്ച് മാറ്റാനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

മടവൂർ പഞ്ചായത്തിലെ എരവണ്ണൂരിലെ നെട്ടോടി താഴത്തും വലിയ മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗത തടസ്സം സൃഷ്ടിച്ചു. സമീപത്തുള്ള കടകൾക്ക് നേരിയ നാശനഷ്ടം സംഭവിച്ചെങ്കിലും ആരും പരിക്കേറ്റിട്ടില്ല. ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റിയതോടെ ഗതാഗത തടസ്സം നീങ്ങി. എന്നാൽ, പ്രദേശത്തെ വൈദ്യുതി ബന്ധം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.

Post a Comment

Previous Post Next Post