പൂവാട്ടുപറമ്പിൽ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം സംഘടിപ്പിച്ചു
പെരുവയൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും പുവ്വാട്ടുപറമ്പിൽ വെച്ച് നടത്തി.
പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് രവികുമാർ പനോളി പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് വി.എം.അഹമദ് കായലം അദ്ധ്യക്ഷത വഹിച്ചു.
സി.യം.സദാശിവൻ, എൻ.അബൂബക്കർ , കെ.രാധാകൃഷ്ണൻ , ഇ. രാമചന്ദ്രൻ ,ആർ.വി.വിജയൻ , സതീഷ് പെരിങ്ങൊളം, ശബരി മുണ്ടക്കൽ, വിനോദ് എളവന, വിനോദ് കളത്തിങ്ങൽ, എ.നാസർഖാൻ, എ.പി. മോഹൻദാസ് ,എൻ. മൊയ്തീൻ, ഗംഗാധരൻ നമ്പ്യാർ തുടങ്ങിയ പ്രമുഖ നേതാക്കൾ അനുസ്മരണ പ്രസംഗം നടത്തി.
Tags:
Peruvayal News