Trending

ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ നവീകരിച്ച രണ്ട് റോഡുകള്‍ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ നവീകരിച്ച രണ്ട് റോഡുകള്‍
പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു


ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു.

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച ചെറുവത്ത് റോഡ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ അനുവദിച്ച മാമ്പുഴക്കാട്ട്മീത്തല്‍ കോളനി റോഡ്, എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ച 6 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച ചെറുവത്ത് റോഡ് എന്നിവയാണ് എം.എൽ.എ തുറന്ന് കൊടുത്തത്.

ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ പ്രവൃത്തി പൂർത്തീകരിച്ച മാമ്പുഴക്കാട്ട് മീത്തൽ കോളനി റോഡ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി ശാരുതി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രവി പറശ്ശേരി, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ എം സിന്ധു, ബ്ലോക്ക് മെമ്പര്‍ എ ഷീന, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ.കെ ജയപ്രകാശൻ, വാർഡ് കൺവീനർ എം സുരേഷ്, കെ ദിനേശ് എന്നിവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post