മെക് 7 വ്യായാമ മുറ കേരളത്തിന്റെ ആരോഗ്യ മേഖലക്ക് നൽകിയത് ഏറ്റവും വലിയ സംഭാവന:
അഹമ്മദ് ദേവർകോവിൽ
കേരളത്തിന്റെ ആരോഗ്യ മേഖലക്ക് വലിയ സംഭാവനകൾ സമ്മാനിച്ച മെക് 7 ഹെൽത്ത് ക്ലബ്ബിന്റെ നൈനാം വളപ്പ് കോതി മിനി സ്റ്റേഡിയം യൂണിറ്റിന്റെ
200 ആം ദിനം വിപുലമായി ആഘോഷിച്ചു. കോഴിക്കോട് പാരമൗണ്ട് ടവറിൽ വെച്ച് നടത്തിയ സ്നേഹ സംഗമത്തിന്റെ ഉൽഘടനം ബഹു എം. എൽ.എ അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു.
നമ്മുടെ സംസ്ഥാനത്തെ സ്കൂളുകളിലും കലാലയങ്ങളിലും മെക് 7 പരിശീലനം കരിക്കുലത്തിന്റെ ഭാഗമാക്കിയാൽ വിദ്യാർത്ഥികളിൽ മെക് 7 ലഹരിയാക്കി മാറ്റുവാനും ആരോഗ്യം സംരക്ഷിക്കുവാനും സാധിക്കുമെന്ന് സംഗമം വിലയിരുത്തി. കേരളത്തിന്റെ ആരോഗ്യ മേഖലക്ക് മെക് 7 ന്റെ സംഭാവന വളരെ വലുതാണെന്നും ബഹു എം.എൽ.എ കൂട്ടിച്ചേർത്തു.
കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലേക്കും മെക് 7 സ്റ്റുഡന്റ്സ് പാക്കേജ് പ്രൊപോസൽ അധികാരികൾക്ക് കൈമാറിയിരുന്നെങ്കിലും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല ഇനിയും സർക്കാർ മുന്നോട്ട് വന്നാൽ പദ്ധതി പൂർണമായും സൗജന്യമായി നടപ്പിലാക്കാൻ മെക് 7 തയ്യാറാണെന്നു ആമുഖ പ്രഭാഷണത്തിൽ ബ്രാൻഡ് അംബാസ്ഡർ അറക്കൽ ബാവ പ്രസ്ഥാവിച്ചു.യൂണിറ്റ് ചെയർമാൻ കെ.വി.ഇസ്ഹാഖ് അദ്ധ്യക്ഷത വഹിച്ചു കൗൺസിലർമാരായ കെ.മൊയ്തീൻ കോയ എസ് കെ.അബൂബക്കർ,മെക് 7 ഫൗണ്ടർ കേപ്റ്റൻ സലിവുദ്ദീൻ, ബ്രാൻഡ് അംബാസഡർ അറക്കൽ ബാവ,മുൻ കൗൺസിലർ കെ.പി.അബ്ദുള്ള കോയ, ഡോക്ടർ അബ്ദുൽ ഖാദർ എ.പി, കോർഡിനേറ്റർ ഷബീർ ഉസ്മാൻ പി.പി,ട്രൈനർ നംഷീദ് എ.എം, അബ്ദു സലാം കല്ലായി,പി.എൻ.വലീദ്,പി.ടി.കുഞ്ഞഹമ്മദ് കോയ, ചീഫ് കോർഡിനേറ്റർ കെ.ടി.മുസ്തഫ സോൺ ഫോർ കോഡിനേറ്റർ എസ്.പി.റെഷീദ്, മീഡിയ ചീഫ് സലാം സി പറബിൽ,ബാപ്പു തേഞ്ഞിപ്പാലം എന്നിവർ സംസാരിച്ചു
Tags:
Kozhikode News


