റേഷൻ വിതരണത്തിലെ അപാകത പരിഹരിക്കണം
കോഴിക്കോട് ജില്ലയിൽ മൂന്നുമാസമായി തൊഴിലാളികളുടെയും എൻഎസ്എസ് ഉദ്യോഗസ്ഥരുടെയും തന്നിഷ്ടപ്രകാരമുള്ള വിതരണം മൂലം നിരവധി കാർഡ് ഉടമകൾക്ക് അവരവരുടെ അർഹതപ്പെട്ട റേഷൻ വീതം നഷ്ടപ്പെടാൻ ഇടയാക്കിയ സാഹചര്യത്തിൽ റേഷൻ വിതരണo കാര്യക്ഷമമാക്കണം.
മാസം 15ന്മുമ്പേ വിതരണത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും കടയിൽ ലഭ്യമാക്കണമെന്നും, സ്റ്റോക്ക് പരിമിതമായ കടകൾക്ക് മുൻഗണനക്രമം നിശ്ചയിക്കണമെനും, ബഫർ സ്റ്റോക്ക് ആവശ്യമുണ്ടവർക്ക് നൽകണമെന്നും തൂക്കകൃത്യത യും ഗുണനിലവാരവും ഉറപ്പ് വരുത്തണം.4മാസമായി മുടങ്ങി കിടക്കുന്ന പേപ്പർ റോൾ അനുവദിക്കണം
തുടങ്ങിയ ആവിശ്യങ്ങൾ അനുവദിച്ചു കിട്ടുന്നതിന് വേണ്ടി ജൂൺ മാസം 12ന് കടകൾ അടച്ച് കോഴിക്കോട് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുന്നതിന് വേണ്ടി ഇന്ന് ചേർന്ന ഓൾ കേരള റീറ്റെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോഴിക്കോട് പ്രവർത്തകസമിതി യോഗംതീരുമാനിച്ചു. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ടി മുഹമ്മദലി ഉദ്ഘാടനം ചെയ്തു സംസ്ഥാന സമിതി അംഗമായ പി അരവിന്ദ് ആക്സിഡന്റ് അധ്യക്ഷതവഹിച്ചു. E ശ്രീജൻ, P റഷീദ്, T. M ജയപ്രകാശൻ, മൻസൂർ, P രഘു, പ്രഭാകരൻ ചുള്ളിപ്പറമ്പ്, MP സുനിൽകുമാർ, രാജേഷ് പൈബ്ര, ബഷീർ ഇല്ലക്കണ്ടി, അജയകുമാർ എന്നിവർ സംസാരിച്ചു
Tags:
Kozhikode News