Trending

വാഴക്കാട് ബഡ്‌സ് സ്കൂളിൽ പ്രവേശനോത്സവം: വിദ്യാർത്ഥികൾക്ക് സ്നേഹ സമ്മാനം നൽകി

വാഴക്കാട് ബഡ്‌സ് സ്കൂളിൽ പ്രവേശനോത്സവം: വിദ്യാർത്ഥികൾക്ക് സ്നേഹ സമ്മാനം നൽകി


വാഴക്കാട്:
വാഴക്കാട് പഞ്ചായത്ത് ബഡ്‌സ് സ്കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് സ്നേഹ സമ്മാനം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. എം.കെ. നൗഷാദ്, വൈസ് പ്രസിഡൻ്റ് സമീന സലീം, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ റഫീഖ് അഫ്സൽ, ആയിഷ മാരാത്ത്, പഞ്ചായത്ത് മെമ്പർ സരോജിനി, സി.ഡി.എസ് ചെയർപേഴ്സൺ ഷറഫുന്നിസ, പി.ടി.എ പ്രസിഡൻ്റ് നാസർ ബാബു, പരിവാർ പഞ്ചായത്ത് കോഡിനേറ്റർ ആലിക്കുട്ടി ഊർക്കടവ് എന്നിവരുടെ സാന്നിധ്യത്തിൽ പരിവാർ പഞ്ചായത്ത് പ്രസിഡൻ്റ് കരീം എളമരം സ്കൂൾ ഹെഡ്മിസ്ട്രസ് നിഷിത ടീച്ചർക്ക് സ്നേഹ സമ്മാനങ്ങൾ കൈമാറി.
പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ് വിതരണം ചെയ്തത്. ചടങ്ങിൽ വാഴക്കാട് പഞ്ചായത്തിലെ നിരവധി ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.

Post a Comment

Previous Post Next Post