മാവൂർ ടൗൺ മഹല്ല് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന അൽഹുദാ പബ്ലിക് സ്കൂളിൽ പ്രവേശനോത്സവം
ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .സ്കൂൾ കമ്മിറ്റി ചെയർമാൻ പി പി മജീദ് അധ്യക്ഷത വഹിച്ചു ടൗൺ മഹല്ല് ഖത്തീബ് ഷെഫീഖ് ഹുദവി പ്രാർത്ഥന നിർവഹിച്ചു. മഹല്ല് പ്രസിഡണ്ട് എംപി അലവിക്കുട്ടി ഹാജി ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി മുനീറത്ത് ടീച്ചർ എന്നിവർ പ്രസംഗിച്ചു സ്കൂൾ സെക്രട്ടറി പി അബ്ദുല്ലത്തീഫ് സ്വാഗതവും പ്രിൻസിപ്പൽ കദീജ ടീച്ചർ നന്ദിയും പറഞ്ഞു . നവാഗതരായ വിദ്യാർഥികളെ ഗ്രേഡ് ഒന്ന് വിദ്യാർത്ഥികൾ സ്വീകരിച്ചു .തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി
Tags:
Mavoor News