ഖാസി ഫൗണ്ടേഷൻ
കിടപ്പാടം ഭവന പദ്ധതി
3 മത്തെ വീട് നിർമ്മാണം ആരംഭിച്ചു.
ഖാസി ഫൗണ്ടേഷൻ 16ാം വാർഷികത്തിൻ്റെ ഭാഗമായി നടപ്പാക്കുന്ന കിടപ്പാടം ഭവന പദ്ധതി യിലെ 3 മത്തെ വീടിൻ്റെ നിർമ്മാണം ആരംഭിച്ചു. എം.കെ.റോഡിൽ എഴുത്തച്ചൻ കണ്ടി പറമ്പിൽ നിർമ്മിക്കുന്ന ഭവനത്തിൻ്റെ തറക്കല്ലിടൽ കർമ്മം സാൽപിഡോ ഡയറക്ടർ ശ്രീ.നാസിം ബക്കർ നിർവ്വഹിച്ചു. ചടങ്ങിൽ പദ്ധതിയുടെ ഫിനാൻസ് ചെയർമാൻ സി.എ.ഉമ്മർകോയ അദ്ധ്യക്ഷത വഹിച്ചു.
കൗൺസിലർ പി. മുഹ്സിന വിശിഷ്ടാതിഥിയായി സംബന്ധിച്ചു.
പ്രോജക്ട് ചെയർമാൻ എം.വി. മുഹമ്മദലി, ജനറൽ കൺവീനർ സി.പി. മാമുക്കോയ, പി.കെ. മൊയ്തീൻ കോയ, കെ.പി. മമ്മത് കോയ,എൻ.സി.അബ്ദുള്ളക്കോയ, ആർ ജയന്ത് കുമാർ, പ്രശാന്ത് കളത്തിങ്കൽ, കെ. മുഹമ്മദ് നാസർ എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എം.വി. റംസി ഇസ്മായിൽ സ്വാഗതവും ട്രഷറർ കെ.വി. ഇസ്ഹാഖ് നന്ദിയും പറഞ്ഞു.
നഗരത്തിൽ 3 സെൻ്റിന്ന് താഴെ ഭൂമിയുള്ള കിടപ്പു രോഗികളുള്ള നിർദ്ധനരായ കുടുംബങ്ങൾക്ക് 650 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള
10 ഭവനങ്ങൾ നിർമ്മിച്ചു നൽകുന്ന പദ്ധതിയാണ് കിടപ്പാടം.ഒരു കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.
Tags:
Kozhikode News