കീഴ്മാട് അങ്കണവാടി ഉദ്ഘാടനം
പെരുവയല്‍ ഗ്രാമപഞ്ചായത്ത് 17ാം വാര്‍ഡിലെ കീഴ്മാട് അങ്കണവാടിയുടെ കെട്ടിട ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. 20 ലക്ഷം ഗ്രാമപഞ്ചായത്ത്, 8 ലക്ഷം ബ്ലോക്ക് പഞ്ചായത്ത് എന്നിവ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ.ഷറഫുദ്ദീന്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.സുഹറ, അനീഷ് പാലാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.പി.അശ്വതി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സുസ്മിത വിത്താരത്ത്, എം.കെ.സുഹറാബി, സി.ഡി.പി.ഒ ജയശ്രീ, സൂപ്പര്‍വൈസര്‍ ബബിത, വത്സരാജ് വി.കെ.,സുധാകരന്‍ കൊളക്കാടത്ത്, ഷാഹുല്‍ ഹമീദ് വി.കെ, രാധാകൃഷ്ണന്‍ മാത്തോട്ടത്തില്‍, രമ ദേവി, സലീജ ടീച്ചര്‍, പുഷ്പലത എന്‍ പ്രസംഗിച്ചു.
Tags:
Peruvayal News