Trending

പ്രകൃതിമിത്ര പുരസ്കാരം സമർപ്പിച്ചു.

പ്രകൃതിമിത്ര പുരസ്കാരം സമർപ്പിച്ചു.


രാമനാട്ടുകര:
മികച്ച പരിസ്ഥിതി പ്രവർത്തനത്തിന് രാമനാട്ടുകര സാംസ്കാരിക വേദി ഏർപ്പെടുത്തിയ പ്രകൃതിമിത്ര പുരസ്കാരം അഴിഞ്ഞിലം എ.യു.പി .സ്കൂളിന് മലപ്പുറം ഡയറ്റ് പ്രിൻസിപ്പാൾ ഡോ. ബാബു വർഗ്ഗീസ് സമർപ്പിച്ചു. വേദി പ്രസിഡണ്ട് ഡോ. ഗോപി പുതുക്കോടിൻ്റ അധ്യക്ഷതയിൽ വാഴയൂർ കാർഷിക വികസന സഹകരണ സംഘം പ്രസിഡണ്ട് വി.എം. ശിഹാബ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾക്ക് മുന്നൂറോളം ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. തൈകൾ വിതരണം റമിന വെളളാശ്ശേരി ഉദ്ഘാടനം ചെയ്തു. എം. സജിത , ടി.പി. ശശിധരൻ, ടി. സി. ബാബുരാജൻ, പി. ഹരിദാസ മേനോൻ , എന്നിവർ സംസാരിച്ചു.
പ്രമുഖ മജീഷ്യൻ നന്ദൻ കടലുണ്ടി പ്രകൃതിയെക്കുറിച്ച് മാജിക് അവതരിപ്പിച്ചു.
പി.വി മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post