യാത്രയയപ്പ് നൽകി
മാവൂർ: മാവൂർ കൃഷിഭവനിൽ നിന്നും സ്ഥലം മാറി പോകുന്ന കൃഷി ഓഫീസർ ഡോ. ദർശന ദിലീപിന് കേര ഗ്രാമം പദ്ധതിയുടെ കൂട്ടായ്മയായ കേരസമൃദ്ധി മാവൂരാാണ് യാത്രയയപ്പ് നൽകിയത്. രാജീവ് ഗാന്ധി കൺവെൻഷൻ സെൻ്ററിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വളപ്പിൽ റസാഖ് ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി.
കേരസമൃദ്ധി പ്രസിഡൻ്റ് സി.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫാത്തിമ ഉണിക്കൂർ, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ടി.രജ്ഞിത്ത്, ടി.ടി. കാദർ, ഗ്രാമ പഞ്ചായത്തംഗം എ.പി. മോഹൻദാസ്, കൃഷി ഓഫീസർ ഡോ. ദർശന ദിലീപ്, കേരസമൃദ്ധി സെക്രട്ടറി ഇ. കെ. നിധീഷ്, ട്രഷറർ കെ.പി.ശ്രീധരൻ എന്നിവർ സംസാരിച്ചു.
Tags:
Mavoor News