അലിഫ് ഡേ സംഘടിപ്പിച്ചു
മാവൂര്‍: മഹ്‌ളറ പബ്ലിക് സ്‌കൂളിലെ കെ ജി വിദ്യാര്‍ഥികളുടെ അധ്യായന വര്‍ഷാരംഭം അലിഫ് ഡേ പ്രൗഢ ഗംഭീരമായി നടത്തി. സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ അല്‍ ബുഖാരി കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചു. സ്‌കൂള്‍ അക്കാദമിക് ഡയറക്ടര്‍ എന്‍ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ സി ബി എസ് ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഫായിസ് സഫീര്‍, ജന്നത് എന്നിവര്‍ മുഖ്യാതിഥികളായി. മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ അബ്ദുര്‍റഹ്‌മാന്‍ ഹാജി, പോക്കുട്ടി ഹാജി, അബ്ദുല്ല മാസ്റ്റര്‍, അജ്മല്‍ സഖാഫി, മഹ്‌മൂദ് സഖാഫി, പി ടി എ പ്രസിഡന്റ് നവാസ് കുതിരാടം, സൈക്ക സലീം, അബ്ദുല്‍ ലത്വീഫ് സംസാരിച്ചു. പ്രിന്‍സിപ്പല്‍ ജംഷീര്‍ സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ജിന്‍ഷിറ നന്ദിയും പറഞ്ഞു.
Tags:
Mavoor News