കേരള ജംഇയ്യത്തുൽ ഉലമയുടെ ഈദ് സന്ദേശം: ഇബ്രാഹീമീ സരണിയുടെ മഹത്വം ഉൾക്കൊണ്ട് മുന്നേറാൻ ആഹ്വാനം
കോഴിക്കോട്: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഓർമ്മകൾ പുതുക്കി ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുമ്പോൾ, ഇബ്രാഹീം നബിയുടെ സരണിയുടെ ഗരിമയും തെളിമയുമാണ് വിശ്വാസികൾക്ക് മാതൃകയാക്കേണ്ടതെന്ന് കേരള ജംഇയ്യത്തുൽ ഉലമ ഈദ് സന്ദേശത്തിൽ വ്യക്തമാക്കി. പ്രതിസന്ധി ഘട്ടങ്ങളിൽ പതറാതെ, ദൈവിക മാർഗ്ഗത്തിൽ ഉറച്ചുനിന്ന ഇബ്രാഹീം നബിയുടെ മാതൃക എന്നും നമുക്ക് കരുത്ത് പകരേണ്ടതുണ്ടെന്നും ജംഇയ്യത്തുൽ ഉലമ ഓർമ്മിപ്പിച്ചു.
സമർപ്പണത്തിന്റെയും സ്ഥൈര്യത്തിന്റെയും ഉദാത്തമായ ചരിത്രമാണ് ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ജീവിതം നമ്മെ പഠിപ്പിക്കുന്നതെന്ന് കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി ഈദ് സന്ദേശത്തിൽ പറഞ്ഞു. വക്രതയില്ലാത്തതും അന്യൂനവുമായ ഏകദൈവ വിശ്വാസമാണ് വിജയത്തിന്റെ നിദാനമെന്നും ബലിപെരുന്നാൾ നമ്മെ പഠിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഈദ് ദിനത്തിൽ ഈ മഹത്തായ സന്ദേശം ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ വിശ്വാസികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
Tags:
Kozhikode News