ശക്തമായ മഴയിൽ വീട് തകർന്ന് നാശനഷ്ടം സംഭവിച്ചു
പന്തീരാങ്കാവ് :
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ വീട് തകർന്ന് നാശനഷ്ടം സംഭവിച്ചു.
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് പൂളേങ്കര ചാലിക്കര എളേടത്ത് മീത്തൽ ഫൈസലിന്റെ വീടിന്റെ അടുക്കള ഭാഗമാണ് തകർന്ന് വീണ് നാശനഷ്ടം സംഭവിച്ചത്.
ഇന്നലെ (ശനി ) ആറുമണിയോടെയാണ് സംഭവം.
കട്ടകളെ കൊണ്ട് നിർമ്മിച്ച വീടിന്റെ അടുക്കളയുടെ ചുമരിൽ ഉണ്ടായ വിള്ളൽ ശ്രദ്ധയിൽപ്പെട്ട കുടുംബം അടുക്കളയിലെ ജോലി ഉപേക്ഷിച്ചു മാറി നിന്നതിനാൽ വലിയൊരു അപകടത്തിൽ നിന്നും കുടുംബം രക്ഷപ്പെടുകയായിരുന്നു.
കൂലിപ്പണിക്കാരനായ ഫൈസലും ഭാര്യ റഹിയാനത്തും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബമാണ് ഇവിടെ താമസിച്ചു വരുന്നത്.
ശക്തമായ മഴയിൽ നനഞ്ഞു കുതിർന്ന മറ്റു ചുമരുകളിലും വലിയ തോതിലുള്ള വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്.
കട്ടകൊണ്ട് നിർമ്മിച്ച ഈ വീട് ഏത് നിമിഷവും തകരുമെന്ന നിലയിലാണ്.
ഫൈസലും കുടുംബവും മറ്റൊരിടത്തേക്ക് മാറിതാമസിക്കേണ്ട സാഹചര്യമാണിപ്പോഴുള്ളത്.
വീടിന്റെ ശോചനീയാവസ്ഥയെക്കുറിച്ച്
Tags:
Perumanna News