Trending

വർണ്ണാഭമായി തരിയോട് പ്രവേശനോത്സവം

വർണ്ണാഭമായി തരിയോട് പ്രവേശനോത്സവം


ചെന്നലോട്: വർണ്ണാഭമായ തൊപ്പികൾ അണിഞ്ഞും കൈനിറയെ സമ്മാനങ്ങളും ബലൂണുമായി ചിരിച്ചും കളിച്ചും തരിയോട് പഞ്ചായത്ത് തല പ്രവേശനോത്സവത്തെ വർണ്ണാഭമാക്കി കൊച്ചുകുട്ടുകാർ. ചെന്നലോട് ജി യു പി സ്കൂളിൽ വെച്ച് നടന്ന പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷിബു വി ജി അധ്യക്ഷത വഹിച്ചു. വിജയത്തിനുള്ള അംഗീകാരമായി എൽ എസ് എസ് ജേതാക്കൾ അക്ഷരദീപം തെളിയിച്ചത്  ഏറെ ഹൃദ്യമായി. നിറഞ്ഞ സദസ്സിൽ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീജ ആന്റണി, ഗ്രാമപഞ്ചായത്ത് അംഗം വിജയൻ തോട്ടുങ്കൽ, പിടിഎ പ്രസിഡണ്ട് വി കെ ബിനു, ഇസാഫ് ബാങ്ക് മാനേജർ ആർ എം ഷൈജു, പിസി മൊയ്തൂട്ടി, വിദ്യാർത്ഥി പ്രതിനിധികളായ ജൂവൽ മരിയ പ്രവീൺ, അമുനയ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപിക ജയരത്നം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നസീറ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post