കാലവർഷം നാശം വിതയ്ക്കുന്നു
റേഷൻ വിഹിതം വർദ്ധിപ്പിക്കുക
രാജ്യത്ത് കാലവർഷം ആരംഭിച്ചതോടെ ശക്തമായ മഴയും കാറ്റും, വെള്ളപൊക്കങ്ങളും, മറ്റു പ്രകൃതി ദുരന്തങ്ങളും ജനജീവിതം ദുസ്സഹമായിരിക്കുന്നു. കൃഷി നശിക്കുകയും അനുബന്ധ മേഖലയിലെ തൊഴില്ലായ്മകളും, തീരദേശ മേഖലയിലെ കടൽക്ഷോഭങ്ങളും, ട്രോളിങ്ങ് നിരോധനവും പട്ടിണിയുടെ ഭീതിയിലായ ജൂൺ , ജൂലായ് , ഓഗസ്റ്റ്, മാസങ്ങളിൽ മുൻഗണനാ വിഭാഗമായ പി.എച്ച്.എച്ച് കാർഡ് അംഗങ്ങളുടെ ആളോഹരി ഭക്ഷ്യധാന്യം 8 കിലോഗ്രാമായും, അന്ത്യോദയ അന്നയോജന കാർഡുകാർക്ക് നിലവിൽ 35 കിലോഗ്രാം നൽകിയിരുന്നത് 45കിലോഗ്രാമായും പി.എം.ജി. കെ.വൈ പദ്ധതി വിഹിതം വർദ്ധിപ്പിക്കുക.
മുൻഗണനേതര വിഭാഗങ്ങൾക്ക് റേഷൻ നൽകുന്ന കേരളം പോലുള്ള ഭക്ഷ്യോൽപ്പാധന കമ്മി സംസ്ഥാനങ്ങൾക്ക് ടൈഡോവർ പദ്ധതിയിലൂടെ സബ്സിഡി നിരക്കിൽ ആവശ്യമായ അരിയും ഗോതമ്പും അനുവദിക്കണമെന്നും ആൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ: ജോണീ നെല്ലൂർ, ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി എന്നിവർ കേന്ദ്ര ഭക്ഷ്യമന്ത്രിയോട് ആവശ്യപെട്ടു.
Tags:
Kozhikode News