Trending

സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

സ്കൂൾ ബസ് ഡ്രൈവർമാർക്കും അറ്റൻഡർമാർക്കും സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു



രാമനാട്ടുകര: പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി രാമനാട്ടുകര (ഫറോക്ക്) സബ് ആർടി ഓഫീസ് ആഭിമുഖ്യത്തിൽ സ്കൂൾ ബസ് ഡ്രൈവർമാർക്കും അറ്റൻഡർമാർക്കും സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

ഫറോക്ക് ഗവ. ഗണപത് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിശീലന ക്ലാസ് ഫറോക്ക് മുനിസിപ്പൽ ചെയർമാർ എൻ സി അബ്ദു റസാഖ് ഉദ്ഘാടനം ചെയ്തു. ഫറോക്ക് ജോയിൻ്റ് ആർടിഒ സി പി സക്കറിയ്യ അധ്യക്ഷത വഹിച്ചു.

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി ഉമർ സുരക്ഷാ പരിശീലന ക്ലാസ് നയിച്ചു.

ലഹരി ഉപയോഗം, റോഡ് സുരക്ഷ, കുട്ടികളുടെ സുരക്ഷ, സ്കൂൾ ബസ്സിൽ ആയമാരുടെ ഇടപെടൽ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് എടുത്തു.

അശ്രദ്ധമായി സ്കൂൾ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ഡ്രൈവർമാർക്കും സ്കൂൾ അധികൃതർക്കുമെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. വനിതകൾ ഉൾപ്പെടെ 100 ഓളം പേർ പങ്കെടുത്തു.

ഫറോക്ക് എഎംവിഐമാരായ വിഷ്ണു വിജയ്, എം സജീഷ് സംസാരിച്ചു.

കഴിഞ്ഞ ദിവസം രാമനാട്ടുകര സബ് ആർടി ഓഫീസ്
പരിധിയിലുള്ള സ്കൂൾ വാഹനങ്ങളുടെ ക്ഷമതാ പരിശോധന നടത്തുകയും
ക്ഷമത കണ്ടെത്തിയ വാഹനങ്ങൾക്ക് ചെക്ക്ഡ് സ്റ്റിക്കർ പതിച്ചു നൽകുകയും ചെയ്തിരുന്നു.
അപാകതയുള്ള വാഹനങ്ങൾ നിരസിക്കുകയും അപാകതകൾ പാരിഹരിച്ച് ഹാജരാക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post