Trending

എം.എസ്‌.എം ലഹരി വിരുദ്ധ എക്സിബിഷൻ സംഘടിപ്പിച്ചു

എം.എസ്‌.എം ലഹരി വിരുദ്ധ എക്സിബിഷൻ സംഘടിപ്പിച്ചു


കിണാശ്ശേരി: സമൂഹത്തിൽ അനുദിനം വർധിച്ചുവരുന്ന ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി കെ.എൻ.എം മങ്കാവ് മണ്ഡലം മുജാഹിദ് സമ്മേളനത്തോടനുബന്ധിച്ച് മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ്(എം.എസ്.എം) ലഹരി വിരുദ്ധ എക്സിബിഷൻ സംഘടിപ്പിച്ചു. യുവാക്കളും, വിദ്യാർത്ഥികളുമുൾപ്പെടെയുള്ളവർക്ക് കൃത്യമായ ലഹരി വിരുദ്ധ സന്ദേശം നൽകി ലഹരിയുടെ അപകടങ്ങൾ വരച്ചുകാണിക്കാൻ എക്സിബിഷനിലൂടെ സാധിച്ചു. ലഹരി വിരുദ്ധ എക്സിബിഷൻ കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി വളപ്പിൽ അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.സെയ്തുട്ടി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് ബാബു, പ്രൊഫ.ബഷീർ കിണാശ്ശേരി, അഹമ്മദ് നിസാർ, യാസീൻ കൊമ്മേരി, അസ്‌ലം എം.ജി നഗർ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post