പ്രശസ്ത സാഹിത്യകാരി ഡോ. കെ.പി. സുധീരയുടെ സാന്നിധ്യത്തിൽ അഷ്റഫ് കല്ലോടിന്റെ 'അവസ്ഥാന്തരം' പ്രകാശനം ചെയ്തു
പ്രമുഖ സാഹിത്യകാരി ഡോ. കെ.പി. സുധീര കല്ലോട് ഭാവന തീയേറ്റേഴ്സിൽ വെച്ച് അഷ്റഫ് കല്ലോടിന്റെ പുതിയ മിനിക്കഥാ സമാഹാരമായ 'അവസ്ഥാന്തരം' പ്രകാശനം ചെയ്തു. പേരാമ്പ്ര സ്വദേശിയായ അഷ്റഫ് കല്ലോട് കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനാണ്. സാഹിത്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
Tags:
Kozhikode News