റേഷൻ സാധനങ്ങൾ
സ്റ്റോക്കെത്തിയില്ല.
ആലിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്ന പഴമൊഴി പോലെ കഴിഞ്ഞ മൂന്നാഴ്ചകളിൽ റേഷൻ വിതരണ കരാറുകാരുടെ സമരം മൂലം റേഷൻ കടയിലേക്ക് സ്റ്റോക്കെത്തിയിരുന്നില്ല. ഇന്ന് മുതൽ സംസ്ഥാനത്ത് കാലവർഷം ശക്തമായതിനാൽ പല സ്ഥലങ്ങളും വെള്ളം കയറി ഒറ്റപെട്ടു കിടക്കുന്നതിനാലും ചിലയിടങ്ങളിൽ വെള്ളകെട്ടുകൾ രൂപാന്തരപെട്ടതിനാലും എൻ.എഫ്.എസ്.എ. ഭക്ഷ്യ വിതരണ കേന്ദ്രങ്ങളിൽ നിന്ന് ലോഡുകളെത്തിക്കാനാവുന്നല്ല.
മഴയുടെ ശക്തി ഇതുപോലെ നീണ്ടുപോയാൻ ഇനിയും റേഷൻ സാധങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടരേണ്ടി വരും. പല താഴ്ന്ന പ്രദേശങ്ങളിലുള്ള റേഷൻ കടകളിൾ വെള്ളം കയറാനുള്ള സാധ്യത നിലനിൽക്കുന്നത് കൊണ്ട് അവിടങ്ങളിലെ റേഷൻ സാധനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റിസ്ഥാപ്പിക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യത്തിൽ മെയ് മാസത്തെ റേഷൻ സാധനങ്ങൾ വാതിൽപടിയായി കടകളിലെത്താൻ ഒരാഴ്ചയെങ്കിലും സമയമെടുക്കും.
സംസ്ഥാനത്ത് എല്ലാ റേഷൻകടയിലും മെയ് മാസത്തെ എല്ലാ റേഷൻ സാധനങ്ങളും സ്റ്റേക്കെത്തിച്ചു ഉപഭോക്താക്കൾക്ക് റേഷൻ നൽകുന്നതിന്ന് ഒരാഴ്ചയെങ്കിലും സമയം ധീർഘിപ്പിച്ചു നൽകണമെന്ന് ആൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ: ജോണീ നെല്ലൂർ എക്സ് എം.എൽ.എ. ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി എന്നിവർ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അധികാരികളോട് ആവശ്യപ്പെട്ടു.
Tags:
Kozhikode News