Trending

ഗതാഗത കുരുക്കിന് പരിഹാരമായി

അറപ്പുഴയിലെ പുതിയ പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു:
ഗതാഗത കുരുക്കിന് പരിഹാരമായി


പന്തീരാങ്കാവ്:
രാമനാട്ടുകര - തൊണ്ടയാട് ആറുവരിപ്പാതയിൽ അറപ്പുഴയിൽ പഴയ പാലത്തിനോട് ചേർന്ന് പടിഞ്ഞാറുവശത്ത് പുതിയതായി നിർമ്മിച്ച രണ്ടാമത്തെ പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു.
ഭാരപരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് നഗരത്തിലേക്കുള്ള വാഹനങ്ങൾക്ക് പുതിയ പാലത്തിലൂടെയുള്ള ഗതാഗതത്തിനായി തുറന്നുകൊടുത്തത്.
പുതിയ പാലം തുറന്നതോടെ അറപ്പുഴ ഭാഗത്തെ ഗതാഗത കുറുക്കിന് ശാശ്വത പരിഹാരമായി.
2022 ഒക്ടോബറിൽ ആരംഭിച്ച പാലത്തിന്റെ നിർമ്മാണം 30 മാസം കൊണ്ടാണ് പൂർത്തിയാക്കിയത്.
296 മീറ്റർ നീളമുള്ള പാലത്തിന് ഒമ്പത് തൂണുകളും എട്ട് സ്പാനുകളുമാണുള്ളത്.
അറപ്പുഴയിൽ തന്നെ കിഴക്ക് ഭാഗത്ത് നിർമ്മിക്കുന്ന മൂന്നാമത്തെ പാലത്തിന്റെ നാല് തൂണുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്.
പന്തീരാങ്കാവ് ഭാഗത്തുനിന്ന് രാമനാട്ടുകര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ രണ്ടുവരിയായി പഴയ പാലത്തിലൂടെയും രാമനാട്ടുകര ഭാഗത്തുനിന്ന് പന്തീരാങ്കാവ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പുതിയ പാലത്തിലൂടെയും ആണ് കടന്നുപോവുക.

Post a Comment

Previous Post Next Post