കടലുണ്ടി പഞ്ചായത്ത് വനിതാ ലീഗ് സംഘടിപ്പിച്ച വനിതാ സംഗമവും,ലഹരിക്കെതിരെ അമ്മ സദസ്സും ചാലിയം കദീജ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
കടലുണ്ടി പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി N.K ബിച്ചികോയ ഉൽഘാടനം നിർവ്വഹിച്ചു.
കടലുണ്ടി പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡൻ്റ് ഷാഹിന V അദ്ധ്യക്ഷം വഹിച്ചു.
ലഹരി നിർമാർജന സംസ്ഥാന സെക്രട്ടറി സുബൈർ നെല്ലോളി മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് വനിതാ ലീഗ് ജനറൽ സെക്രട്ടറിയും,കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ലുബൈന ബഷീർ സ്വാഗതം പറഞ്ഞു.
Tags:
Kozhikode News