Trending

എം ഇ എസ് രാജയ്ക്ക് ഇരട്ടി മധുരം:

എം ഇ എസ് രാജയ്ക്ക് ഇരട്ടി മധുരം:
ഇരട്ട നേട്ടം


ചാത്തമംഗലം: കോഴിക്കോട് : സി ബി എസ് സി 2024-25 വർഷത്തെ 12 ക്ലാസ്സ് ബോർഡ് പരീക്ഷയിൽ വീണ്ടും 100 ശതമാനം വിജയവുമായി രാജാ വിദ്യാലയത്തിന്റെ വിജയഗാഥ തുടരുന്നു . പരീക്ഷ എഴുതിയ 88 വിദ്യാർത്ഥികളിൽ 88 പേരും അഭൂതപൂർവഹമായ വിജയം നേടി ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. 68 ഡിസ്റ്റിംക്ഷനും 20 ഫസ്റ്റ് ക്ലാസ്സുമാണ് വിദ്യാർത്ഥികൾ നേടിയത് . സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 60 കുട്ടികളിൽ 48 പേർക്ക് ഡിസ്റ്റിംക്ഷനും 12 പേർക്ക് ഫസ്റ്റ് ക്ലാസും , 28 കുട്ടികൾ പരീക്ഷ എഴുതിയ കോമേഴ്‌സ് വിഭാഗത്തിൽ 21 പേർക്ക് ഡിസ്റ്റിംക്ഷനും 7 പേർക്ക് ഫസ്റ്റ് ക്‌ളാസ്സും ലഭിച്ചു. സയൻസ് വിഭാഗത്തിൽ ദേവി കൃഷ്ണ 96.2%വും കോമേഴ്‌സ് വിഭാഗത്തിൽ ദുർഗാശങ്കർ 98% വും നേടിയെടുത്തുകൊണ്ടു വിദ്യാലയത്തിലെ ഉയർന്ന മാർക്കു കരസ്ഥമാക്കിയ വിദ്യാർത്ഥികളായി .
പരീക്ഷയെഴുതിയ 94 പേരും വിജയിച്ചു, പത്താം ക്ലാസിലും 100% വിജയം ഉറപ്പിച്ചു ഇതിൽ പരീക്ഷയെഴുതിയ 22 പേർ 90% മാർക്കിന് മുകളിൽ കരസ്ഥമാക്കി.
61 പേർ ഡിസ്റ്റിങ്ഷനിൽ അർഹരാ യി
98. 6% നേടി ദിൻ ആഖിൽ ഫറാഷ് സ്കൂളിൽ ഒന്നാമതായി.
 പ്രശംസാർഹമായ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും , പ്രിൻസിപ്പൽ , വൈസ് പ്രിൻസിപ്പൽ , ഹെഡ്മാസ്റ്റർ , സെക്ഷൻഹെഡ്സ് തുടങ്ങിയവരെ സ്കൂൾ മാനേജ്‌മെന്റ്  അഭിനന്ദിച്ചു .

Post a Comment

Previous Post Next Post