Trending

ക്ഷീരകർഷകർക്ക് ആശ്വാസമായി കൗ ലിഫ്ടിംഗ് മെഷീൻ

ക്ഷീരകർഷകർക്ക് ആശ്വാസമായി കൗ ലിഫ്ടിംഗ് മെഷീൻ


ചെന്നലോട്:
കാൽസ്യ കുറവുമൂലം നിലത്ത് വീഴുന്ന പശുക്കളെ ഉയർത്തി നിർത്തി ചികിത്സിക്കാൻ സഹായിക്കുന്ന കൗ ലിഫ്റ്റിംഗ് മെഷീൻ ഇറക്കുമതി ചെയ്ത് തരിയോട് ഗ്രാമപഞ്ചായത്ത്. ഇതോടെ ക്ഷീര കർഷകർ നേരിടുന്ന വലിയൊരു പ്രതിസന്ധിക്ക് പരിഹാരമായിരിക്കുകയാണ്. ഇതിൻറെ പ്രവർത്തന ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ബീന റോബിൻസൺ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ ശരത് കെ എസ്, ഡോ സീന കെ എം പദ്ധതി വിശദീകരണം നടത്തി.

തരിയോട് വെറ്റിനറി ഡിസ്പെൻസറിയിൽ സൂക്ഷിക്കുന്ന കൗ ലിഫ്ടിംഗ് മെഷീൻ കർഷകർക്ക് അവശ്യനുസരണം കൊണ്ടുപോയി ഉപയോഗപ്പെടുത്താൻ സാധിക്കും. തരിയോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ മെഷീനുകൾ വാങ്ങിയിട്ടുള്ളത്. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എം ബി ബബിത സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സൂന നവീൻ സ്വാഗതവും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എ സന്തോഷ് കുമാർ  നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post