Trending

വിമൻ ഇന്ത്യ മൂവ്മെന്റ് വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.

വിമൻ ഇന്ത്യ മൂവ്മെന്റ് വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.


കുറ്റിക്കാട്ടൂർ : വിമൻ ഇന്ത്യ മൂവ്മെന്റ് കുന്നമംഗലം മണ്ഡലം കമ്മിറ്റിക്ക് കീഴിൽ എസ്എസ്എൽസി വിജയികളെ അനുമോദിക്കലും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. ആനക്കുഴിക്കര പികെ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ വൈസ് പ്രസിഡണ്ട് റബീബ കാരന്തൂർ ഉദ്ഘാടനം ചെയ്തു. വിമൻ ഇന്ത്യ മണ്ഡലം പ്രസിഡന്റ് സുലൈഖ മാവൂർ അധ്യക്ഷയായിരുന്നു. പ്രശസ്ത മോട്ടിവേറ്റർ തുഫൈൽ പാഴൂർ വിദ്യാർത്ഥികൾക്കായി ക്ലാസ് എടുത്തു. മണ്ഡലം നേതാക്കളായ സീനത്ത് കുറ്റിക്കാട്ടൂർ സുബൈദ കാരന്തൂർ ഷാർജന മാവൂർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post