അതിഥി തൊഴിലാളികൾക്കായി രാത്രികാല മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു
പെരിങ്ങൊളം:
കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പദ്ധതിയും പെരുവയൽ ഫാമിലി ഹെൽത്ത് സെൻ്ററും സംയുക്തമായാണ് ക്യാംപ് സംഘടിപ്പിച്ചത്.
പെരിങ്ങൊളം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന പ്രസ്തുത ക്യാംപിൽ പെരുവയൽ പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ സുഹറ പി , ഒന്നാം വാർഡ് മെമ്പർ പ്രീതി എന്നിവർ സന്നിഹിതരായിരുന്നു.
ജെ എച്ച് ഐ ഷൈജു ഇ,പ്രൊജക്ട് മാനേജർ അമിജേഷ് കെ വി,മുക്കംസോൺ കോഡിനേറ്ററും പ്രസ്തുത ഏരിയ ഇൻചാർജുമായ ഉണ്ണികൃഷ്ണൻ എം എം എന്നിവർ ക്യാംപിന് നേതൃത്വം നൽകി.
ക്യാംപിൽ പങ്കെടുത്തവർക്കായി നടത്തിയ ജനറൽ മെഡിക്കൽ ചെക്കപ്പ്, ലൈംഗീക രോഗ നിർണ്ണയം, ക്ഷയരോഗ നിർണ്ണയം, മലേറിയ,ലെപ്രസി, എച്ച് ഐ വി പരിശോധന, ജീവിത ശൈലി രോഗ നിർണയം എന്നിവ നടത്തുന്നതിന് ഡോക്ടർ : ബിമൽ സുഭാഷ് ജൂനിയർ ഹെൽത് ഇൻസ്പെക്ടർമാരായ ഷൈജു ഇ , മനോജ് കുമാർ കെ, തലക്കുളത്തൂർഐ സി ടി സി കൗൺസിലർ റീഷ്മ ഇ, ലാബ് ടെക്നീഷ്യൻ ചിത്രാ ഗോവിന്ദ് സി, ആശാ വർക്കർമാരായ സുധ എം, ലതനന്ദിനി പി , സതി സി കെ,മറ്റ് ഫീൽഡ് കോർഡിനേറ്റർമാരായ രാധിക എം, സന്ദീപ് കെ ആർ, തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
Kuttikattoor News