Trending

വഖഫ് മുതൽ സംരക്ഷിക്കുവാൻ കഴിയാത്ത ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് രാജിവെക്കണം.

വഖഫ് മുതൽ സംരക്ഷിക്കുവാൻ കഴിയാത്ത ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് രാജിവെക്കണം.


ഫാറൂഖ് കോളേജ് :
അഖില കേരള വഖഫ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഫാറൂഖ് കോളേജ് പരിസരത്ത് ചേർന്ന പ്രതിഷേധ കൂട്ടായ്മ ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. 
വഖഫ് മുതൽ കാത്തു സൂക്ഷിക്കുവാൻ കഴിയാതെ പഴയ മാനേജ്‌മെന്റ് കമ്മിറ്റി വില്പന നടത്തുകയും അന്യാധീനപ്പെടുത്തുകയും  ചെയ്തിരിക്കുകയും ഇപ്പോഴുള്ള മാനേജ്‌മെന്റ് കമ്മിറ്റി വില്പനയെ ന്യായീകരിക്കുകയും ചെയ്തത് കടുത്ത വഞ്ചനയാണെന്നും ആയതിനാൽ മാനേജ്‌മെന്റ് കമ്മിറ്റി അയോഗ്യരാണെന്നും തൽസ്ഥാനം രാജിവെക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഉമർ ഫൈസി ആവശ്യപ്പെട്ടു. 
മുഖ്യ പ്രഭാഷണം നടത്തിയ 
കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ട
കെ ടി കുഞ്ഞിക്കണ്ണൻ വഖഫ് സ്വത്ത് വില്പന നടത്തുവാൻ പാടില്ല എന്നും ധാർമികതക്ക് നിരക്കാത്തതാണ് ഫാറൂഖ്  കോളേജ് മാനേജ്‌മെന്റ് ചെയ്തതെന്നും യോഗത്തിൽ സംസാരിച്ചു.
അഖില കേരള വഖഫ് സംരക്ഷണ 
സമിതി വൈസ് പ്രസിഡന്റ് കെ പി ഇസ്മായിൽ ,
സമിതി ജനറൽ സിക്രട്ടറി അബ്ദുൽ ഖാദർ കാരന്തൂർ, റിട്ട. വഖഫ് ബോഡ് ഓഫീസർ പി കെ അബ്ദുൾ ജലീൽ , സമിതി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ഷെരീഫ് ഹാജി ആലുവ , ഡോ. കെ. എം അബ്ദുൽ റഷീദ്,  അൽത്താഫ്  പമ്മന എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post