കളി മുറ്റങ്ങളെ ഉണർത്താൻ പെരുവയലിൽ സ്പോർട്സ് കിറ്റ്
അവധിക്കാലത്ത് കളിമുറ്റങ്ങൾ സജീവമാക്കുന്നതിനായി യുവജന ക്ലബ്ബുകൾക്ക് പെരുവയൽ ഗ്രാമപഞ്ചായത്തിന്റെ സ്പോർട്സ് കിറ്റുകൾ. കായിക വിനോദങ്ങൾ കുട്ടികൾക്ക് ലഹരിയാക്കി മാറ്റുന്നതിനായി കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനാണ് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കിറ്റുകൾ വിതരണം ചെയ്തത്. ഒരു ക്ലബ്ബിന് 6000 രൂപയുടെ വിവിധ ഉപകരണങ്ങളാണ് നൽകിയത്. 46 ക്ലബ്ബുകൾക്ക് ഉപകരണങ്ങൾ നൽകി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി ഉദ്ഘാടനം ചെയ്തു. കേരളോത്സവത്തിൽ മികച്ച പ്രകടനം നടത്തിയ പഡോക്ക് എരഞ്ഞിക്കൽ താഴം, കെ പി ഗോവിന്ദൻകുട്ടി സ്മാരക വായനശാല ചെറുകുളത്തൂർ, യുവമൈത്രി പുഞ്ചപ്പാടം എന്നീ ക്ലബ്ബുകൾക്ക് കാഷ് അവാർഡും നൽകി. വൈസ് പ്രസിഡണ്ട് പി കെ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലാം, മെമ്പർമാരായ പി അനിത, കെ.അബ്ദുറഹിമാൻ, എം പ്രസീത് കുമാർ, ഉനൈസ് അരീക്കൽ പ്രസംഗിച്ചു.
Tags:
Peruvayal News