പദ്ധതി ചെലവിൽ പെരുവയലിന് അപൂർവ്വ നേട്ടം
പദ്ധതി ചെലവിൽ 100% നേട്ടം നിലനിർത്താൻ ഇത്തവണയും പെരുവയൽ ഗ്രാമപഞ്ചായത്തിന് സാധിച്ചു എന്നുള്ളത് അഭിമാനകരമാണ്. 2023- 24 ലും 2024-25 ലും 100% പദ്ധതിയും ചെലവഴിച്ച ജില്ലയിലെ ഏക തദ്ദേശസ്ഥാപനമാണ് പെരുവയൽ. സംസ്ഥാനതലത്തിൽ 1200 തദ്ദേശസ്ഥാപനങ്ങളിൽ ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചത് പെരുവയൽ ഉൾപ്പെടെ രണ്ട് തദ്ദേശസ്ഥാപനങ്ങൾക്ക് മാത്രം.
സർക്കാർ നിശ്ചയിച്ച ഒന്നാമത്തെ അവസരത്തിൽ തന്നെ 2025- 26 വാർഷിക പദ്ധതിക്ക് അംഗീകാരം നേടിയ സംസ്ഥാനത്തെ ചുരുക്കം തദ്ദേശസ്ഥാപനങ്ങളിലും പെരുവയൽ ഇടം നേടിയിട്ടുണ്ട്. കെട്ടിടനികുതി, തൊഴിൽ നികുതി എന്നിവയിലും 100% നേട്ടം സ്വന്തമാക്കാൻ സാധിച്ചു.
മികച്ച ടീം വർക്കിലൂടെയാണ് പെരുവയലിന് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കാൻ സാധിച്ചത്. പിന്നിൽ പ്രവർത്തിച്ച ജനപ്രതിനിധികൾ, സെക്രട്ടറി പി എസ് സിന്ധു, അസിസ്റ്റൻറ് എൻജിനീയർ സുരഭിയുടെ നേതൃത്വത്തിലുള്ള എൻജിനീയറിംഗ് വിംഗ്, മറ്റു നിർവ്വഹണ ഉദ്യോഗസ്ഥരായ VEO മാർ , കൃഷി ഓഫീസർ, അസിസ്റ്റൻ്റ് സെക്രട്ടറി, വെറ്റിനറി സർജൻ, മെഡിക്കൽ ഓഫീസർ. ICDS സൂപ്പർവൈസർ, HM, DFI
,ഓഫീസ് ജീവനക്കാർ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, പൊതുജനങ്ങൾ ...... എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
സ്നേഹപൂർവ്വം.
സുബിത തോട്ടാഞ്ചേരി
പ്രസിഡണ്ട്
പെരുവയൽ ഗ്രാമപഞ്ചായത്ത്
Tags:
Peruvayal News