Trending

പെരുവയലിൽ പകൽവീട് ഒരുങ്ങുന്നു

പെരുവയലിൽ പകൽവീട് ഒരുങ്ങുന്നു


വയോജനങ്ങൾക്കായി പെരുവയൽ ഗ്രാമപഞ്ചായത്ത് പകൽവീട് നിർമ്മിക്കുന്നു. കായലം ചിറ്റാരിക്കല്‍ മേലേടത്ത് ചന്ദ്രശേഖരന്‍ നായര്‍, വിശാലാക്ഷിയമ്മ ദമ്പതികൾ സൗജന്യമായി വിട്ടു നൽകിയ കൊടശ്ശേരിതാഴത്തെ ഭൂമിയിലാണ് കെട്ടിടം നിർമ്മിക്കുന്നത്. 


ശിലാസ്ഥാപനം 'ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പി.കെ.ഷറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാൻമാരായ പി സുഹറ,അനീഷ് പാലാട്ട് ,
ഷാഹിന സലാം, മെമ്പർ പി എം ബാബു,  സേതുമാധവൻ , മുസ്തഫ മങ്ങാട്ട് പ്രസംഗിച്ചു.

Post a Comment

Previous Post Next Post