അമ്പലത്താഴം- ഒടിനിലം റോഡ് ഉദ്ഘാടനം ചെയ്തു
പെരുമണ്ണ :
പെരുമണ്ണ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലും, തൊഴിലുറപ്പ് പദ്ധതിയിലും ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച അമ്പലത്താഴം- ഒടിനിലം റോഡിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സി. ഉഷ അധ്യക്ഷം വഹിച്ചു ക്ഷേമകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്സൺ ദീപ. കമ്പുറത്ത്, വാർഡ് മെമ്പർ സുധീഷ് കൊളായി, വിനോദ് കുമാർ കിഴക്കേ തൊടി എന്നിവർ സംസാരിച്ചു. വാർഡ് വികസനസമിതി കൺവീനർ ഉണ്ണികൃഷ്ണൻ " പൂജ" സ്വാഗതവും അലോഷ്യസ് കെ നന്ദിയും പറഞ്ഞു.
Tags:
Perumanna News