പുസ്തകം പ്രകാശനം നടത്തി
ചെറുകുളത്തൂരും എൻ്റെ ഓർമ്മകളും എന്ന പുസ്തകം
കെ. പി. ഗോവിന്ദൻകുട്ടി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ പുസ്തക പ്രകാശനം നടത്തി. ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ. കെ.ഇ.എൻ ഉദ്ഘാടനം ചെയ്തു. ചെറുകുളത്തൂർ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് ശ്രീ.ടി.പി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ (എം) കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം സ: പി.കെ.പ്രേമനാഥ് പുസ്ത പ്രകാശനം നടത്തി. സീനിയർ സിറ്റിസൺ കോഴിക്കോട് ജില്ലാ സെക്രട്ടറി ശ്രീ.കെ.കെ.സി. പിള്ളയാണ് പുസ്തക ഏറ്റുവാങ്ങിയത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പറും കവിയുമായ ശ്രീ. രാജീവ് പെരുമൺപുറ പുസ്തക പരിചയം നടത്തി. മുഖ്യാതിഥിയായി സി.പി.ഐ (എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവും കുന്ദമംഗലം ഏരിയാ സെക്രട്ടറിയുമായ സ: പി. ഷൈപ്പു സംസാരിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. വി. അനിൽകുമാർ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ടി.പി. മാധവൻ, പെരുവയൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി. പി അനിത, സി.പി. ഐ (എം) പൂവ്വാട്ടുപറമ്പ് ലോക്കൽ കമ്മറ്റി സെക്രട്ടറി സ: എം.എം പ്രസാദ് , പെരുവയൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ശ്രീ. കെ.ആർ. സുബ്രഹ്മണ്യൻ, പെരുവയൽ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ ശ്രീ. ടി.എം.ചന്ദ്രശേഖരൻ, ബാലസംഘം കുന്ദമംഗലം ഏരിയാ ജോ: കൺവീനർ ശ്രീ. സുനിൽ കാവുങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മറുമൊഴിയായി പുസ്തക രചയിതാവ് ശ്രീ കെ. കൃഷ്ണൻകുട്ടി സംസാരിച്ചു. വായനശാല സെക്രട്ടറി വിശ്വനാഥൻ. ഇ സ്വാഗതവും, ജോ:സെക്രട്ടറി സി.ഷാജു നന്ദിയും പറഞ്ഞു.
Tags:
Peruvayal News