കുടുംബശ്രീ സി ഡി എസിന് ഗ്രാമപഞ്ചായത്തിൻ്റെ ആദരം
പെരുമണ്ണ :
ജില്ലയിലെ മികച്ച സിഡിഎസ് ആയി തെരഞ്ഞെടുക്കപ്പെട്ടപെരുമണ്ണ ഗ്രാമപഞ്ചായത്ത് CDS ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരവ് നൽകി. ജെൻ്റർ റിസോഴ്സ് സെൻ്റർ പ്രവർത്തനത്തിലും, സംരംഭകത്വ മേഖലയിലും ജില്ലയിൽ ഒന്നാം സ്ഥാനവും, ബഡ്സ് സ്ക്കൂൾ മേഖലയിൽ ജില്ലയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി പെരുമണ്ണ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ജില്ലയിൽ തന്നെ മികവ് പുലർത്തി. ചടങ്ങിൻ്റെ ഉദ്ഘാടനം കുന്ദമംഗലം എംഎൽഎ അഡ്വ: പിടിഎ റഹീം നിർവ്വഹിച്ചു പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡണ്ട് സി. ഉഷ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.പ്രേമദാസൻ, ദീപാ കാമ്പുറത്ത്, എം എ പ്രതീഷ്, വാർഡ് മെമ്പർ കബീർ വി പി, CDS ചെയർപെഴ്സൺ സുമ ഇ.കെ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജിഷിത്ത്. ആർ സ്വാഗതം പറഞ്ഞു
Tags:
Perumanna News