പെരുവയൽ സഹകരണബാങ്കിന്റെ സംയോജിത കൃഷി വിളവെടുപ്പ് പി.ടി.എ. റഹീം എം.എൽ.എ. ഉദ്ഘാടനം ചെയ്തു
പെരുവയൽ:
പെരുവയൽ സഹകരണബാങ്ക് നടപ്പിലാക്കിയ സംയോജിത കൃഷിയുടെ വിളവെടുപ്പ് പി.ടി.എ. റഹീം എം.എൽ.എ. നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് സന്തോഷ്‌കുമാർ പുത്തലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ജി.ടി. സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു.
കെ.എസ്.കെ.ടി.യു. ജില്ലാ കമ്മിറ്റി അംഗം കെ.എം. ഗണേശൻ, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം കെ. കൃഷ്ണൻകുട്ടി, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി വി. ദീപ, സി.പി.ഐ.എം. എൽ.സി. സെക്രട്ടറി ദേവദാസ് എളവന, കർഷകസംഘം പെരുവയൽ മേഖല സെക്രട്ടറി വിഘ്‌നേശ്വരൻ കായലം, ക്ഷീരോൽപാദക സംഘം പ്രസിഡന്റ് മാലതി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ബാങ്കിന്റെ വിവിധ കൃഷി രീതികളെയും വിളവെടുപ്പിന്റെ പ്രാധാന്യത്തെയും കുറിച്ച് സംസാരിച്ച എം.എൽ.എ., പ്രാദേശിക സാമ്പത്തിക വികസനത്തിൽ സഹകരണ സ്ഥാപനങ്ങളുടെ പങ്ക് വലുതാണെന്ന് അഭിപ്രായപ്പെട്ടു. .
ബാങ്ക് സെക്രട്ടറി പി.ജി. അനൂപ് നന്ദി പ്രകാശിപ്പിച്ചു. നിരവധി കർഷകരും നാട്ടുകാരും വിളവെടുപ്പ് ചടങ്ങിൽ പങ്കെടുത്തു.
Tags:
Peruvayal News