കാലിക്കറ്റ് എയർപോർട്ട് ഉപരോധത്തിന് നേരെ പോലീസ് അതിക്രമം: പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
കുന്ദമംഗലം:
വഖഫ് ബിൽ ഭേദഗതിക്കെതിരെ കാലിക്കറ്റ് എയർപോർട്ട് ഉപരോധത്തിൽ പോലീസ് അതിക്രമത്തിലും സോളിഡാരിറ്റി - എസ്. ഐ. ഒ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പോലീസ് നടപടിയിലും പ്രതിഷേധിച്ച് സോളിഡാരിറ്റി, എസ് ഐ ഒ കുന്ദമംഗലം ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ കുന്ദമംഗലം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
കേന്ദ്രസർക്കാരിൻ്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിക്കുന്നവരെ ഭീകരമായി മർദ്ദിച്ചൊതുക്കുന്ന കേരളപോലീസ് സംഘ്പരിവാറിന് പഠിക്കുകയാണെന്ന് സോളിഡാരിറ്റി ഏരിയ പ്രസിഡൻ്റ് മുസ്‌ലിഹ് പെരിങ്ങൊളം അഭിപ്രായപ്പെട്ടു. എസ് ഐ ഓ ഏരിയ പ്രസിഡൻ്റ് റൻതീസ് കുന്നമംഗലം, ഇൻസാഫ് പതിമംഗലം യാസീൻ അഷറഫ്, ലിയാകത് അലി, ഫാസിൽ കുന്നമംഗലം, ഇ പി ഉമർ, ഷാഹിൻ നരിക്കുനി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Tags:
Kunnamangalam News