Trending

മിശ്കാത്തുൽ ഹുദാ മദ്രസ വാർഷിക സമ്മേളനം നാളെ ആരംഭിക്കും

മിശ്കാത്തുൽ ഹുദാ മദ്രസ വാർഷിക സമ്മേളനം നാളെ ആരംഭിക്കും


ചെറുവാടി പൊറ്റമ്മൽ മിശ്കാത്തുൽ ഹുദാ മദ്രസ വാർഷിക സമ്മേളനം 22,23 ( ചൊവ്വ,ബുധൻ) തീയതികളിൽ നടക്കും.
ഉദ്ഘാടന സമ്മേളനം, എക്സിബിഷൻ, വനിതാ സംഗമം, പൂർവ്വ അധ്യാപക -വിദ്യാർത്ഥി സംഗമം, സമാപന സമ്മേളനം, കലാ വിരുന്ന് തുടങ്ങിയ വൈവിധ്യ പരിപാടികൾ നടക്കും.
 ഉദ്ഘാടന സമ്മേളനം കെ എൻ എം വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി എം ടി അബ്ദുസമദ് സുല്ലമി ഉദ്ഘാടനം ചെയ്യും. മദ്രസ കമ്മിറ്റി പ്രസിഡണ്ട് ബംഗാളത്ത് മുഹമ്മദ് അധ്യക്ഷനാകും. പ്രോഗ്രാം കമ്മിറ്റി കൺവീനർ ബഷീർ മാസ്റ്റർ ആമുഖഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊ ടിയത്തൂർ മുഖ്യാതിഥിയായി  പങ്കെടുക്കും. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, ഇസ്മായിൽ കുട്ടി മദനി, സി കെ ഉമ്മർ സുല്ലമി,മൂസ ഹാജി , അഷ്റഫ് കൊട്ടുപുറത്ത്, കെ പി ശുഐബ്,പോക്കുട്ടി സാഹിബ് തുടങ്ങിയവർ സംബന്ധിക്കും. രാവിലെ 11 മണിക്ക് പ്രീ സ്കൂൾ ഡയറക്ടർ റഫീഖ് കൊടിയത്തൂർ എക്സിബിഷൻ  ഉദ്ഘാടനം ചെയ്യും.
 വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പൂർവ്വ അധ്യാപക - വിദ്യാർത്ഥി സമ്മേളനത്തിൽ നജ്മുദ്ധീൻ പുതിയോട്ടിലിന്റെ അധ്യക്ഷതയിൽ സാജിദ് പുതിയോട്ടിൽ ഉദ്ഘാടനം ചെയ്യും. ബാദുഷ ബാഖവി മുഖ്യപ്രഭാഷണം നടത്തും. ശേഷം വിദ്യാർത്ഥികൾ കലാവിരുന്ന് അവതരിപ്പിക്കും.
23 ന് ബുധനാഴ്ച രാവിലെ 6 മണിക്ക് കെ എൻ എം ജില്ലാ വിദ്യാഭ്യാസ കൺവീനർ ശബീർ കൊടിയത്തൂർ പ്രഭാഷണം നടത്തും.
 ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന വനിതാ സംഗമം സനിയ നെച്ചിക്കാട്ടിലിന്റെ അധ്യക്ഷതയിൽ ആബിദ ഫാറൂഖി ഉദ്ഘാടനം ചെയ്യും. നബീല കുനിയിൽ  മുഖ്യപ്രഭാഷണം നടത്തും.
 വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പൊതുസമ്മേളനം KNM വൈസ് പ്രസിഡണ്ട് ഡോ : ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യും. സദർ മുദരിസ് കെ കെ ബഷീർ ദാരിമി ആമുഖ ഭാഷണം നടത്തും. കെ എൻ എം മണ്ഡലം പ്രസിഡണ്ട് എം അഹമ്മദ് കുട്ടി മദനി അധ്യക്ഷത വഹിക്കും. ലിന്റോ ജോസഫ്  MLA മുഖ്യാതിഥിയായിരിക്കും. ബ്ലോക്ക് മെമ്പർ അഡ്വ : സുഫിയാൻ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും. വിദ്യാർത്ഥികൾ കലാവിരുന്ന് അവതരിപ്പിക്കും.
 വാർഷികത്തോടനുബന്ധിച്ച് ഇസ്ലാമിക് എക്സിബിഷൻ ഒരുക്കുന്നുണ്ട്. അറബി ഭാഷയുടെ ചരിത്ര സാംസ്കാരിക തലങ്ങളും, അറബി ഭാഷയെ പറ്റി അറിയേണ്ടതെല്ലാം ഒരുക്കിയിരിക്കുന്നു. ഇസ്ലാമിക അനുഷ്ഠാന കർമ്മങ്ങളുടെ പ്രാക്ടിക്കൽ രീതികൾ, വിശ്വാസ അനുഷ്ഠാന കർമ്മങ്ങൾ തെറ്റും ശരിയും വേർതിരിച്ചു കാണിക്കുന്നതുമാണ് എക്സിബിഷൻ.

Post a Comment

Previous Post Next Post