കരിയർ ഗൈഡൻസ് സംഘടിപ്പിച്ചു
മാവൂർ :
എസ്എസ്എൽസി, പ്ലസ്ടു പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കായി WSF മാവൂർ ഓർബിറ്റിന് കീഴിൽ മാവൂർ STU ഓഡിറ്റോറിയത്തിൽ വെച്ച് കരിയർ ഗൈഡൻസ് സംഘടിപ്പിച്ചു. ഫ്യൂച്ചർ മാപ്പ് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി മാവൂർ പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ റസാഖ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കരിയർ ട്രെയിനർ ബാസിത് വാഫി വെട്ടം പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ ഭാവി ജീവിതത്തിന് കൃത്യമായ മാർഗനിർദേശം നൽകുവാനും സ്കിൽ ഓറിയൻ്റഡ് ജോലി സാധ്യതകളെ വിശകലനം ചെയ്യുവാനും പരിപാടി സഹായിച്ചു.
MSF സംസ്ഥാന സെക്രട്ടറി ശാക്കിർ പാറയിൽ, മാവൂർ വാഫി ഓർബിറ്റ് ലീഡർ മിദ്ലാജ് കുറ്റിക്കടവ്,ഉനൈസ് വാഫി കുറ്റിക്കടവ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.
Tags:
Mavoor News