Trending

തീപിടുത്തം ഉണ്ടായ വ്യാപാര സ്ഥാപനത്തിന്

തീപിടുത്തം ഉണ്ടായ വ്യാപാര സ്ഥാപനത്തിന് കാരുണ്യഹസ്തവുമായി വ്യാപാരികൾ



രാമനാട്ടുകര
കഴിഞ്ഞദിവസം രാത്രിയുണ്ടായ തീപിടുത്തത്തിൽ സർവ്വതും നഷ്ടപ്പെട്ട രാമനാട്ടുകരയിലെ വ്യാപാര സ്ഥാപനത്തിന്
അടിയന്തര ധനസഹായമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് കുടുംബാംഗങ്ങളുടെ സൗഹൃദഹസ്തം. ഒരു ലക്ഷം രൂപ നഗരസഭ ചെയർപേഴ്സൺ വി എം പുഷ്പ, 
 കൺവീനർമാരായ 
ടി മമ്മദ് കോയ, 
സി സന്തോഷ് കുമാർ
 എന്നിവർക്ക് കൈമാറി.

 ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് പി എം അജ്മൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി കെ അബ്ദുൽ ലത്തീഫ്, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് സലിം രാമനാട്ടുകര, മണ്ഡലം ജനറൽ സെക്രട്ടറി കെ ബീരാൻ, ട്രഷറർ കെ കെ ശിവദാസ്, സി ദേവൻ,സെക്രട്ടറിമാരായ,സി പി അജയകുമാർ, ഹബീബ് അൽഫ, നീന അജിത്ത് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post