Trending

കുറുങ്ങോട്ടുമ്മല്‍ ഉള്ളാട്ട് തരുപ്പയിൽ റോഡ്

കുറുങ്ങോട്ടുമ്മല്‍ ഉള്ളാട്ട് തരുപ്പയിൽ റോഡ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു


പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച കുറുങ്ങോട്ടുമ്മൽ ഉള്ളാട്ട് തരുപ്പയിൽ റോഡ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച 5 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ലഭ്യമാക്കിയ 1.5 ലക്ഷം രൂപയും വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്.


പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി ഉഷ, ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പ്രേമദാസൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ പ്രതീഷ്, കെ.ഇ ഫസൽ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ആമിനാബി ടീച്ചർ സ്വാഗതവും എം.പി ഉമ്മർകോയ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post