കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മറ്റി ആദരവ് നൽകി.
മാവൂർ:
കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മറ്റിയുടെ 40 വാർഷികം കവിയും, ഗാന രചയിതാവും, സിനിമാ പ്രവർത്തകനുമായ ടി പി സി വളയന്നൂർ ഉദ്ഘാടനം ചെയ്തു.ഗായകനും, നിർമ്മാതാവും, സംവിധായകനുമായ സലാം മാവൂരിനെ കേരള മാപ്പിള കലാ അക്കാദമി ദേശീയ ജനറൽ സെക്രട്ടറി കുന്ദമംഗലം സി- കെ.ആലിക്കുട്ടി പൊന്നാട അണിയിച്ച് മെമൻ്റോ നൽകി ആദരിച്ചു. പ്രസിഡണ്ട് ടി പി അബ്ദുള്ള ചെറുവാടി മുഖ്യ പ്രഭാഷണം നടത്തി. ചിത്രകാരൻ സാജിദ് ചോല മുഖ്യാതിഥിയായി. ഫോക് ലോർ അവാർഡ് ജേതാവ് ഉമ്മർ മാവൂർ ആശംസയർപ്പിച്ചു.
Tags:
Mavoor News