Trending

പഴയകാല ഓർമ്മകൾക്ക് പുതുജീവൻ നൽകി അധ്യാപക സംഗമം

പഴയകാല ഓർമ്മകൾക്ക് പുതുജീവൻ നൽകി അധ്യാപക സംഗമം
  
കൊടിയത്തൂർ : 
65 വര്‍ഷത്തിനിടയില്‍ കാഞ്ഞിരത്തിങ്ങൽ മദ്രസ എന്ന
അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയയിൽ  അധ്യാപക ജോലി നിർവഹിച്ച നൂറിലധികം പൂർവ്വ അധ്യാപകർ ഗതകാല ഓർമ്മകൾ ഉണർത്തി സംഗമിച്ചു. 1958ല്‍
സ്ഥാപിതമായ  അൽ മദ്രസത്തുൽ ഇസ്ലാമിയയുടെ അറുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായയാണ്  'അധ്യാപക സംഗമം  സംഘടിപ്പിച്ചത്.ഏപ്രിൽ 30ന് ബുധനാഴ്ച്ചയാണ്  വാർഷികാഘോഷം  .
 
മാധ്യമം മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ അബ്ദുറഹ്മാൻ അധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ  ഉണ്ണിമോയി കീരൻ തൊടിക അധ്യക്ഷതവഹിച്ചു. മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് എം എ അബ്ദു സലാം  മൺ  മറഞ്ഞ പൂർവ അധ്യാപകരെ അനുസ്മരണം നടത്തി. 6 പതിറ്റാണ്ട് കാലത്തിനിടയിൽ  മദ്രസയിൽ സേവനമനുഷ്ഠിച്ച മുഴുവൻ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. എം.എ. അബ്ദുറഹിമാൻ, സി.ടി. അബ്ദുല്ലത്തീഫ്, കൂടത്തിൽ മുഹമ്മദ്, സി.കെ. അബൂബക്കർ, കെ.ടി. ശരീഫ് മാസ്റ്റർ ഇ . ഹസ്ബുള്ള, ഇ.എൻ. ജലീൽ, അബൂബക്കർ പുതുക്കുടി എന്നിവർ സംസാരിച്ചു. കോഡിനേറ്റർ പി.പി. ബഷീർ സ്വാഗതവും മദ്രസ പ്രിൻസിപ്പിൽ കെ.ഇ. ഷമീം നന്ദിയും പറഞ്ഞു. കെ.ടി. മെഹബൂബ്, റഫീഖ് കുറ്റിയോട്ട് , പി ജാഫർ, ടി.കെ. അമീൻ,പി.വി അബ്ദുറഹിമാൻ , ശാക്കിർ പാലിയിൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post