കക്കോട്ടിരിയിടം കാവിൽ ഏപ്രിൽ 16ന് തിറ മഹോത്സവം.
പിലാശ്ശേരി :
അതിപുരാതനമായ കക്കോട്ടിരിയിടം കാവിൽ ഏപ്രിൽ 14 മുതൽ 17 വരെ തിറ മഹോത്സവം കൊണ്ടാടുന്നു.
ഏപ്രിൽ 14 വിഷുനാളിൽ മണ്ണത്തൂർ തറവാട്ടിൽ പ്രാരംഭ ചടങ്ങുകൾ ആരംഭിക്കും.
ഏപ്രിൽ 15ന് കാവിൽ ഗണപതി ഹോമം, തൃകാലപൂജ , അന്തിവെള്ളാട്ട്,
ഏപ്രിൽ 16ന് ഗണപതിഹോമം, വിവിധ പൂജകൾ,ദേശ വരവ്,വിവിധതരം വെള്ളാട്ടുകൾ,തായമ്പക, അഞ്ചടി,എറോ കളി,പൊറാട്ടുകളി,കുലവൻ തിറ,കരുമകൻ-കരിയാത്തൻ തിറ,ചാന്തുതിറകൾ എന്നിവയാണ് പ്രധാന ചടങ്ങുകൾ.
ഏപ്രിൽ 17ന് കുടിക്കൂട്ടൽ ചടങ്ങുകളോടെ ഉത്സവം സമാപിക്കുന്നു.
Tags:
Kunnamangalam News