Trending

മാവൂരിൽ കാരുണ്യത്തിന്റെ കൂട്ടായ്മ: CH സെന്ററിലെ രോഗികൾക്ക് ആശ്വാസമായി പാട്ടും കഥയും

മാവൂരിൽ കാരുണ്യത്തിന്റെ കൂട്ടായ്മ: CH സെന്ററിലെ രോഗികൾക്ക് ആശ്വാസമായി പാട്ടും കഥയും


മാവൂർ: 
കാൻസർ രോഗബാധിതരായവർക്ക് ആശ്വാസമേകുന്ന ചൂലൂർ CH സെന്ററിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരു ദിവസം സന്തോഷവും മാനസികോല്ലാസവും സമ്മാനിച്ച് കാരുണ്യ പാട്ട് കൂട്ടായ്മ. വാട്സ്ആപ്പ് കൂട്ടായ്മയായ കാരുണ്യ പാട്ട് സ്നേഹ കൂട്ടായ്മയിലെ അംഗങ്ങളാണ് CH സെന്റർ സന്ദർശിച്ച് പാട്ടുപാടിയും കഥ പറഞ്ഞും ഒപ്പം ഭക്ഷണം കഴിച്ചും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മറക്കാനാവാത്ത ഒരനുഭവം നൽകിയത്.
സുബൈർ നെല്ലുളിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ചൂലൂർ CH സെന്റർ സെക്രട്ടറി കെ.എ. കാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. PRO കെ.പി.യു. അലി മുഖ്യപ്രഭാഷണം നടത്തി. ആലി ഹസ്സൻ, ബഷീർ മാസ്റ്റർ, അബ്ദുളള കുട്ടി ചെറൂപ്പ, അബ്ദുള്ള മാസ്റ്റർ CT എന്നിവർ ആശംസകൾ അർപ്പിച്ചു.
ജലാൽ ആലും തറ, ഇഖ്ബാൽ, റസിയ കുറ്റിക്കാട്ടൂർ, റജ്ല മൻസൂർ, ഉമ്മയ്യ, ഫാത്തിമ ഹുസൈൻ, നൗഫൽ.എം.കെ., സലാം കൊടുവള്ളി, റിയാസ് ഓമ, ഷമീന ഇഖ്ബാൽ, ഷരീഫ് താമരശ്ശേരി, സുനിത തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.

സുബൈദ കുന്ദമംഗലം സ്വാഗതവും ഇഖ്ബാൽ നന്ദിയും പറഞ്ഞു.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും MvR കാൻസർ സെന്ററിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് താങ്ങും തണലുമാണ് ചൂലൂർ CH സെന്റർ. കാരുണ്യ പാട്ട് കൂട്ടായ്മയുടെ ഈ സന്ദർശനം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയൊരാശ്വാസവും സന്തോഷവും നൽകി. ഇത്തരത്തിലുള്ള കൂട്ടായ്മകൾ രോഗികളുടെ മാനസികാരോഗ്യത്തിന് ഏറെ പ്രയോജനകരമാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post