Trending

ചെറുകുളത്തൂരിലെ കുട്ടികളുടെ സംഘനൃത്തത്തിന് സംസ്ഥാന കേരളോത്സവത്തിൽ രണ്ടാം സ്ഥാനം

ചെറുകുളത്തൂരിലെ കുട്ടികളുടെ സംഘനൃത്തത്തിന് സംസ്ഥാന കേരളോത്സവത്തിൽ രണ്ടാം സ്ഥാനം

പെരുവയൽ:
സംസ്ഥാന കേരളോത്സവത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് കെ.പി ഗോവിന്ദൻകുട്ടി സ്മാരക വായനശാല ചെറുകുളത്തൂർ അവതരിപ്പിച്ച സംഘനൃത്തത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. കോഴിക്കോട് ജില്ലാ കേരളോത്സവത്തിൽ അപ്പീൽ നൽകിയാണ് ഈ മിടുക്കരായ കുട്ടികൾ സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടിയത്.
പ്രാദേശിക തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഈ സംഘം, ജില്ലാതലത്തിൽ ചില പോരായ്മകൾ സംഭവിച്ചതിനെ തുടർന്ന് അപ്പീൽ നൽകുകയായിരുന്നു. തുടർന്ന് സംസ്ഥാനതലത്തിൽ തങ്ങളുടെ കഴിവ് തെളിയിച്ച് മികച്ച വിജയം കരസ്ഥമാക്കാൻ അവർക്ക് സാധിച്ചു.
സംസ്ഥാന കേരളോത്സവത്തിലെ ഈ ഉജ്ജ്വല വിജയം ചെറുകുളത്തൂരിലെ കലാസ്നേഹികൾക്കും കെ.പി ഗോവിന്ദൻകുട്ടി സ്മാരക വായനശാലയ്ക്കും അഭിമാനകരമായ നേട്ടമാണ്.

Post a Comment

Previous Post Next Post