നിശ്ശബ്ദതയിലെ സൗഹൃദം
ചില സൗഹൃദങ്ങൾ അങ്ങനെയാണ്. നമ്മൾ മിണ്ടാതെയിരിക്കുമ്പോൾ, എന്താണ് കാരണമെന്ന് അന്വേഷിച്ച് വരുന്ന ചിലരുണ്ട്. "എന്തുപറ്റി?" എന്ന ഒരൊറ്റ ചോദ്യത്തിലൂടെ അവർ നമ്മളുടെ ലോകത്തേക്ക് ഒളിഞ്ഞുനോക്കുന്നു. തിരക്കിനിടയിലും നമ്മളെ ഓർക്കുന്ന, നമ്മളുടെ നിശ്ശബ്ദതയെപ്പോലും ശ്രദ്ധിക്കുന്ന അത്തരം ആളുകളാണ് യഥാർത്ഥ സുഹൃത്തുക്കൾ.
അവർ നമ്മളെ മറക്കുന്നില്ല, മറിച്ച് നമ്മളുടെ മൗനത്തിന്റെ അർത്ഥം തേടുന്നു. ഈ ബന്ധങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട് - കാലം എത്ര കഴിഞ്ഞാലും അവ മാഞ്ഞുപോവില്ല. ഹൃദയത്തിൽ തട്ടിയുള്ള ആ അന്വേഷണങ്ങൾക്ക് അത്രമേൽ വിലയുണ്ട്. അതുകൊണ്ട്, അങ്ങനെയുള്ള ബന്ധങ്ങളെ എന്നും ചേർത്തുപിടിക്കുക. അവരാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം.
ലേഖനം തയ്യാറാക്കിയത്:
ആമിന ജിജു,
മാനേജിങ് ഡയറക്ടർ,
Tags:
Articles