Trending

സദ്ഭാവന റസി: അസോസിയേഷൻ സമ്പൂർണ്ണ മാലിന്യമുക്ത പ്രദേശമായി പ്രഖ്യാപിച്ചു.

സദ്ഭാവന റസി: അസോസിയേഷൻ സമ്പൂർണ്ണ മാലിന്യമുക്ത പ്രദേശമായി പ്രഖ്യാപിച്ചു.


മാവൂർ:
മാവൂർ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിലെ സദ്ഭാവന റസി: അസോസിയേഷൻ സമ്പൂർണ്ണ മാലിന്യമുക്ത പ്രദേശമായി പ്രഖ്യാപിച്ചു.
മാലിന്യ സംസ്കരണത്തിന്
നൂറ് ശതമാനം യൂസർ ഫീ നൽകിയും ഖരമാലിന്യ സംസ്ക്കരണത്തിന് വിവിധ പരിപാടികൾ നടപ്പിലാക്കിയുമാണ്
സദ്ഭാവന റസിഡൻസ് നേട്ടം കരസ്ഥമാക്കി ഗ്രാമപഞ്ചായത്തിന്റെ സാക്ഷ്യപത്രം സ്വീകരിച്ചത് .
സംസ്ഥാന സർക്കാറിന്റെ
മാലിന്യമുക്ത നവ കേരളത്തിൻ്റെ ഭാഗമായി മാവൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന
"നന്മയുള്ള ഗ്രാമം ശുചിത്വമുള്ള മാവൂർ " പദ്ധതി പ്രകാരമാണ് മാലിന്യ മുക്ത പ്രദേശമായുള്ള പ്രഖ്യാപനം
നടത്തിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാഖ് പ്രഖ്യാപന പരിപാടി ഉദ്ഘാടനം ചെയ്തു.
സദ്ഭാവനക്കുള്ള സാക്ഷ്യപത്രം
ഗ്രാമപഞ്ചായത്ത് അംഗം
ടി. രഞ്ജിത്ത് സദ്ഭാവന റസിഡൻസ്
സീനിയർ മെമ്പർ പി കെ മോഹൻകുമാറിന് കൈമാറി.


റസിഡൻസ് അസോസിയേഷൻ
പ്രസിഡണ്ട് രാജീവ് കെ അധ്യക്ഷത വഹിച്ചു. മാലിന്യ സംസ്കരണ പ്രവർത്തനത്തിൻ്റെ ഭാഗമായി പ്രവർത്തിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ വെച്ച് വൃക്ഷത്തൈകൾ നൽകി ആദരിക്കുകയും ചെയ്തു.
ഗ്രാമ പഞ്ചായത്ത് അംഗം
നന്ദിനി എൻ ആശംസകൾ നേർന്നു.
ജോ: സെക്രട്ടറി പത്മചന്ദ്രൻ സി പി സ്വാഗതവും സെക്രട്ടറി ഭാവേഷ് എ പി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post